COVID-19: ഒമാനിൽ ഒരാൾ കൂടി മരിച്ചു

Update

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അല്പം മുൻപ് അറിയിച്ചു. 46 വയസ്സ് പ്രായമുള്ള ഒരു പ്രവാസിയാണ് മെയ് 18-നു മരിച്ചത്.

ഇതോടെ ഒമാനിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 23 ആയിട്ടുണ്ട്.

UPDATE:

ഒമാനിൽ 193 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 5379 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 121 പേർ വിദേശികളും, 72 പേർ ഒമാൻ പൗരന്മാരുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 31 പേർ കൂടി ആരോഗ്യ വീണ്ടെടുത്തതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1496 ആയി.