സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ഒമാൻ ഇരട്ടിയാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ രീതിയിൽ ഒമാനിലെ പ്രവാസി വർക്ക് പെർമിറ്റ് നിയമങ്ങൾ പരിഷ്കരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാനൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്കുള്ള വർക്ക് പെർമിറ്റ് ഫീസ് ഇരട്ടിയാക്കുന്നതിനും, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നതിനും ഒമാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൃത്യമായി കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീസുകളിൽ 30 ശതമാനം വരെ ഇളവ് അനുവദിക്കുന്നതാണ്.

