ഒമാൻ ഭരണാധികാരിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

GCC News

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യയിൽ നിന്ന് മടങ്ങി.

2023 ഡിസംബർ 17, ഞായറാഴ്ച്ചയാണ് അദ്ദേഹം ന്യൂ ഡൽഹിയിൽ നിന്ന് ഒമാനിലേക്ക് മടങ്ങിയത്.

Source: Oman News Agency.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം 2023 ഡിസംബർ 15, വെള്ളിയാഴ്ച ഇന്ത്യയിലെത്തിയിരുന്നു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഒമാൻ ഭരണാധികാരി ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മുർമു, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വിവരസാങ്കേതികവിദ്യ, ആശയവിനിമയം, സംസ്‌കാരം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ ഇന്ത്യയും, ഒമാനും ഒപ്പ് വെച്ചിരുന്നു.