ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി ഏപ്രിൽ 22-ന് യു എ ഇയിലെത്തും

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 ഏപ്രിൽ 22-ന് യു എ ഇയിലെത്തും.

സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മൊഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണങ്ങൾ, മേഖലയിലെ നിലവിലെ സ്ഥിതിവിശേഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.