ഒമാൻ: അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങളുടെ ഫീസ് കുറയ്ക്കാൻ തീരുമാനം

Oman

രാജ്യത്തെ അഞ്ഞൂറിൽ പരം സർക്കാർ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന ഫീസ് കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നവംബർ 9-ന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, പുതുക്കിയ ഫീസ് തുകകൾ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. വിവിധ സേവനങ്ങളുടെ ഫീസ് തുകയിൽ 17 മുതൽ 96 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഫിനാൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

രാജ്യത്തെ പരമാവധി ഇന്ധന വില 2022 വരെ സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ക്യാബിനറ്റിന് നവംബർ 9-ന് നിർദ്ദേശം നൽകിയിട്ടുണ്ട്.