ഒമാൻ: നോർത്ത്, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം ഒക്ടോബർ 10 വരെ നിർത്തിവെക്കും

Oman

നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് അടുത്ത മൂന്ന് ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 10 മുതൽ അധ്യയനം പുനരാരംഭിക്കുന്നതാണ്.

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളുടെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെക്കുന്നത്. ഒക്ടോബർ 4-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ്, അൽ ദഹിറാഹ് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്ക് ഒക്ടോബർ 5, ചൊവ്വാഴ്ച്ച അവധിയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 6 മുതൽ അധ്യയനം പുനരാരംഭിക്കുന്നതാണ്.