വിഷൻ 2040 പ്രകാരമുള്ള പുതിയ കോർപറേറ്റ്, VAT ടാക്സ് നിരക്കുകൾ സംബന്ധിച്ച് ഒമാൻ ടാക്സ് അതോറിറ്റി പ്രഖ്യാപനം നടത്തി. 2024 ഓഗസ്റ്റ് 15-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കോർപറേറ്റ് വരുമാനത്തിന്മേലുള്ള പുതിയ നികുതി നിരക്കുകൾ, പുതുക്കിയ VAT നിരക്കുകൾ എന്നിവ സംബന്ധിച്ചാണ് അതോറിറ്റി അറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്:
- വലിയ കമ്പനികളുടെ മൊത്ത ലാഭത്തിന്മേൽ പതിനഞ്ച് ശതമാനം കോർപറേറ്റ് നികുതി ചുമത്തുന്നതാണ്.
- ഉടമസ്ഥൻ ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്ന രിയാദ കാർഡ് ഉള്ള കമ്പനികൾക്കും, ഒമാൻ പൗരന്മാരെ നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്കും കോർപറേറ്റ് നികുതി ഒഴിവാക്കുന്നതാണ്.
- പാർട്ട്-ടൈം ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ കോർപറേറ്റ് നികുതി മൂന്ന് ശതമാനമാണ്.
- ഒട്ടുമിക്ക വസ്തുക്കളുടെയും, സേവനങ്ങളുടെയും അംഗീകൃത VAT നിരക്ക് അഞ്ച് ശതമാനമാണ്.
- എന്നാൽ ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, സ്വർണ്ണം, വെള്ളി, ഓയിൽ, ട്രാൻസ്പോർട്ടെഷൻ (കര, കടൽ, വ്യോമ), രക്ഷാ പ്രവർത്തനങ്ങൾക്കുള്ള വിമാനങ്ങൾ എന്നിവയ്ക്ക് VAT നികുതി ബാധകമല്ല.