ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ ഒമാൻ തീരുമാനിച്ചു. 2025 ജനുവരി 22-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#إعلان : اعتبارًا من 1 يونيو 2025م ، لن يُسمَح باستيراد المشروبات الغازية، ومشروبات الطاقة، والمنتجات الانتقائية الأخرى (باستثناء المشروبات المحلاَّة) دون الختم الضريبي الرقمي (العلامة المُميَّزة).
— جهاز الضرائب (@omantax) January 22, 2025
تأكَّد من امتثال منتجاتك للمتطلبات و #تأكد_من_العلامة#جهاز_الضرائب pic.twitter.com/gRHCiuwqzL
ഈ അറിയിപ്പ് പ്രകാരം, ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ചുങ്കം ചുമത്താവുന്ന മറ്റു ഏതാനം എക്‌സൈസ് ഉത്പന്നങ്ങൾ (മധുര പാനീയങ്ങൾ ഒഴികെ) എന്നിവയുടെ ഇറക്കുമതിയിൽ 2025 ജൂൺ 1 മുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 2025 ജൂൺ 1-ന് ശേഷം ഇത്തരം ഉത്പന്നങ്ങൾ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് (DTS) നിർബന്ധമാക്കുന്നതാണ്.
ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി കർശനമായി നിരോധിക്കുന്നതാണ്. ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണിത്.
Cover Image: Pixabay.