ഒമാൻ: ഖുറം, നസീം പാർക്കുകൾ ജനുവരി 3 മുതൽ താത്കാലികമായി അടയ്ക്കുന്നു

featured Oman

അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജനുവരി 2-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

മസ്കറ്റ് നൈറ്റ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായുള്ള അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ പാർക്കുകൾ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്ന ഈ പാർക്കുകളിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് മസ്കറ്റ് നൈറ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Cover Image: Muscat Municipality.