ഒമാൻ: ഓഗസ്റ്റ് 1 മുതൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകും

GCC News

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്ത് ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 28-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmaniMOH/status/1420368458743787520

ആദ്യ ഡോസ് കുത്തിവെപ്പെടുത്ത തീയതി മുതൽ 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1-ന് ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. http://covid19.moh.gov.om എന്ന വെബ്സൈറ്റിലൂടെയും, ‘Tarassud+’ ആപ്പിലൂടെയും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂലൈ 29, വ്യാഴാഴ്ച്ച മുതൽ ഈ ബുക്കിംഗ് ആരംഭിക്കുന്നതാണ്.

ഈ മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരോട് രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് നടപടികൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപ് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.