ഒമാൻ: ജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തുന്നു

GCC News

ജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് എന്നിവ വഴിയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം 2025 ജൂലൈ 1 മുതൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ജി സി സി രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് അനുവദിക്കുന്നതല്ല.

ഇത്തരത്തിൽ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അവ ഒമാനിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ (വാഹനം രജിസ്റ്റർ ചെയ്‌തിട്ടുള്ള രാജ്യത്തെ) ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള എക്സ്പോർട്ട് സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതാണ്. ജി സി സി രാജ്യങ്ങളിൽ ഉപയോഗിച്ചിട്ടുള്ള വാഹനങ്ങൾ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കുന്നതിനായാണ് ഈ നിയമം ഏർപ്പെടുത്തുന്നത്.