ഒമാൻ: 2025 ഏപ്രിൽ മുതൽ ടാക്സികൾക്ക് ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാക്കുന്നു

GCC News

2025 ഏപ്രിൽ മുതൽ ടാക്സികൾക്ക് ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. 2025 ജനുവരി 7-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാക്കുന്നതാണ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ഇത്തരം ഔദ്യോഗിക ആപ്പുകൾ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.