രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2023 മെയ് 24-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന് ഈ രേഖ ഉപയോഗിക്കാവുന്നതാണ്. റോയൽ ഒമാൻ പോലീസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ ഈ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാവുന്നതും, അവ നേടാവുന്നതുമാണ്.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്നത്. ഒമാൻ പൗരന്മാർക്ക് 3 റിയാലും, പ്രവാസികൾക്ക് 20 റിയാലും ഫീസ് ഇനത്തിൽ നൽകിക്കൊണ്ട് ഈ സർട്ടിഫിക്കറ്റിന് ഓൺലൈനിലൂടെ അപേക്ഷിക്കാവുന്നതാണ്.
Cover Image: Pixabay.