ഒമാനിലെ എൻജിനീയർ തസ്തികയിലുള്ളവർക്ക് 2025 ഓഗസ്റ്റ് 1 മുതൽ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു. 2025 ജൂൺ 15-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تُعلن #وزارة_العمل لجميع المنشآت والمهندسين العاملين في سلطنة عُمان بأنه ابتداءً من 1 أغسطس 2025م، سيُشترط الاعتماد المهني الهندسي للحصول على تصريح العمل أو تجديد تصاريح العمل؛ لذا يجب على كل مهندس حالي أو من سيتم تعيينه مستقبلا، أن يتقدم بطلب الحصول على شهادة التصنيف المهني. pic.twitter.com/oPYYnCMw5l
— وزارة العمل -سلطنة عُمان (@Labour_OMAN) June 15, 2025
ഈ അറിയിപ്പ് പ്രകാരം, 2025 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ എൻജിനീയർ തസ്തികയിൽ തൊഴിലെടുക്കുന്നവർക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും എൻജിനീയറിങ് പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നതാണ്.
ഇതോടെ ഒമാനിൽ നിലവിൽ എൻജിനീയർ തസ്തികയിൽ തൊഴിലെടുക്കുന്നവരും, പുതിയതായി ഇത്തരം ജോലികളിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവരും ഒമാൻ സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിൽ നിന്ന് ഒരു പ്രൊഫെഷണൽ ക്ലാസ്സിഫിക്കേഷൻ സർട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്. ഇത്തരം സർട്ടിഫിക്കേറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാണ് ഈ തൊഴിലുകളിലേക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും, പുതുക്കി നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.