ഒമാൻ: പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നതാണ്.

2021 ഓഗസ്റ്റ് 26-ന് ചേർന്ന സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് ഈ തീരുമാനം. “ഒമാനിലെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണം എന്ന നിബന്ധന കൊണ്ട് വരുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇത് ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ ഉപയോഗിച്ചുള്ള കുത്തിവെപ്പായിരിക്കണം.”, സുപ്രീം കമ്മിറ്റി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. സൈഫ് ബിൻ സലേം അൽ അബ്‌രി വ്യക്തമാക്കി.