ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും

featured GCC News

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21-ന് ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സാണ് 2023 ഫെബ്രുവരി 14-ന് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/meraoman/status/1625407304760758272

ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പ്രവാസികൾക്കും, പൗരന്മാർക്കുമുള്ള ഹജ്ജ് ഓൺലൈൻ രജിസ്‌ട്രേഷൻ 2023 ഫെബ്രുവരി 21, ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതാണ്. ഈ രജിസ്‌ട്രേഷൻ 2023 മാർച്ച് 4 വരെ നീണ്ട് നിൽക്കും.

https://hajj.om/ എന്ന വിലാസത്തിൽ നിന്ന് ഈ ഇ-രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.