ഓഗസ്റ്റ് 26, ബുധനാഴ്ച മുതൽ രാജ്യത്ത് കൂടുതൽ വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നതിന് തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാജ്യത്ത് ഇളവുകൾ അനുവദിക്കുന്നതിന്റെ ആറാം ഘട്ടമാണ് ഓഗസ്റ്റ് 26 മുതൽ നടപ്പിലാക്കുന്നത്. ഓഗസ്റ്റ് 25-നാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനം അറിയിച്ചത്.
ഇതിന്റെ ഭാഗമായി ബാർബർ ഷോപ്പ്, സലൂൺ, ബ്യൂട്ടി പാർലർ, റെസ്റ്ററന്റ്, കഫെ, ജിം മുതലായ നിരവധി വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ ഏതാണ്ട് അഞ്ച് മാസത്തിനു ശേഷം പുനരാരംഭിക്കുന്നതാണ്. പ്രവർത്തങ്ങൾ പുനരാരംഭിക്കുന്ന ഓരോ മേഖലയിലും നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും സുപ്രീം കമ്മിറ്റി നൽകിയിട്ടുണ്ട്.
ഒമാനിൽ ഓഗസ്റ്റ് 25 മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു അനുവാദം നൽകിയിട്ടുള്ള പ്രധാന മേഖലകൾ:
- കഫേകൾ ഉൾപ്പടെയുള്ള പൊതു ഭക്ഷണശാലകൾ
- ഫിറ്റ്നസ് ഹാൾ
- ബാർബർ ഷോപ്പ്
- ബ്യൂട്ടി പാർലർ, സലൂൺ
- ബ്യൂട്ടി സലൂണുകളിലെ ലേസർ സൗന്ദര്യവര്‍ദ്ധക ചികിത്സകൾ.
- വാട്ടർ സ്പോർട്സ്, ബീച്ച് ബൈക്ക്
- വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങള്‍ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ
- പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങൾ
- ഹോട്ടലുകളിലെ മീറ്റിംഗ് റൂമുകൾ