COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രം 2021 നവംബർ 7, ഞായറാഴ്ച്ച മുതൽ നിർത്തലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന് പകരം വാക്സിൻ നൽകുന്നതിനായി മസ്കറ്റ് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നവംബർ 5-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ അറിയിപ്പ് പ്രകാരം, മസ്കറ്റ് ഗവർണറേറ്റിൽ താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുന്നത്:
ഒമാൻ പൗരമാർക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ:
- സീബ് വിലായത്: Hai Al Jami Health Center.
- ബൗഷർ വിലായത്: Al Khuwair North Health Center.
- മത്ര വിലായത്: Ruwi Health Center.
- മസ്കറ്റ് വിലായത്: Muscat Health Center.
- അൽ അമീറത്ത് വിലായത്: Al Amerat Health Center.
- ഖുറയ്യാത്ത് വിലായത്: Al Sahel Health Center.
പ്രവാസികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ:
- സീബ് വിലായത്: Medical Fitness Center, Al-Shradi. (രാവിലെ 8 മുതൽ വൈകീട്ട് 2 വരെ)
- മത്ര വിലായത്: Siblah Muttrah. (രാവിലെ 8 മുതൽ വൈകീട്ട് 2 വരെ)
വാക്സിൻ ലഭിക്കുന്നതിനായി ഓൺലൈൻ സംവിധാനത്തിലൂടെ മുൻകൂർ രജിസ്‌ട്രേഷൻ, ബുക്കിംഗ് എന്നിവ നിർബന്ധമാണെന്ന് മസ്കറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചിട്ടുണ്ട്. ഇതിനായി https://covid19.moh.gov.om/#/home എന്ന വെബ്സൈറ്റ് അല്ലെങ്കിൽ ‘Tarrasud Plus’ ആപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്.