ഒമാൻ: വ്യാജ പരസ്യങ്ങളെക്കുറിച്ച് TRA മുന്നറിയിപ്പ്

Oman

ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. വിവിധ സേവനങ്ങളുടെ പരസ്യങ്ങൾ എന്ന രൂപത്തിൽ വരുന്ന ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് TRA പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

“വിവിധ തൊഴിൽ സാധ്യതകൾ, പരിശീലന പരിപാടികൾ മുതലായ സേവനങ്ങളുടെ രൂപത്തിൽ വരുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം. ഇത്തരം ഡിജിറ്റൽ തട്ടിപ്പുകളെല്ലാം നിങ്ങളുടെ സ്വകാര്യ വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ്. സാമ്പത്തിക ചൂഷണം മുൻനിർത്തിയുള്ള ഇത്തരം വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം.”, ജൂലൈ 22-നു നൽകിയ അറിയിപ്പിലൂടെ TRA ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.