ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ വൺ ടൈം പാസ്സ്വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2024 ഏപ്രിൽ 2-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്റ്ററി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട വൺ ടൈം പാസ്സ്വേർഡുകൾ (OTP) ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ പങ്ക് വെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. OTP-കൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്.
Cover Image: Pixabay.