സൗദി അറേബ്യ: ഏപ്രിൽ മാസത്തിൽ ഒട്ടുമിക്ക മേഖലകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഏപ്രിൽ മാസത്തിൽ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ മാസത്തിൽ സൗദി അറേബ്യയിൽ മഴ തുടരുന്നതിനൊപ്പം, വേഗതയേറിയ കാറ്റ്, മൂടൽ മഞ്ഞ് തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെടാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.