ദുബായ്: സ്വകാര്യ വിദ്യാലയങ്ങളുടെ ഈദ് അവധി സംബന്ധിച്ച് KHDA അറിയിപ്പ് പുറത്തിറക്കി

featured GCC News

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിപ്പ് പുറത്തിറക്കി. 2024 ഏപ്രിൽ 1-നാണ് KHDA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലെ സ്വകാര്യ വിദ്യാലങ്ങളിൽ ഈദ് അവധി 2024 ഏപ്രിൽ 8, തിങ്കളാഴ്ച മുതൽ ഏപ്രിൽ 14, ഞായറാഴ്ച വരെയായിരിക്കും. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം ഏപ്രിൽ 15, തിങ്കളാഴ്ച മുതൽ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് പുനരാരംഭിക്കുന്നതാണ്.

ഈ അറിയിപ്പ് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, നഴ്സറികൾ എന്നിവയ്ക്ക് ബാധകമാണ്.