എയർ ഇന്ത്യ എക്സ്പ്രസ്സ്: സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രം അബുദാബിയിലേക്ക് പ്രവേശനാനുമതി

UAE

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) നിർദ്ദേശപ്രകാരം, സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. മറ്റുള്ള വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് പ്രവേശനമില്ലെന്നാണ് അറിയിപ്പിൽ പറയുന്നത്.

https://twitter.com/FlyWithIX/status/1297061423311462403

ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും അറിയിപ്പിൽ പറയുന്നു. ഇന്ന് (ഓഗസ്റ്റ് 22) ഉച്ചയ്ക്കാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ യാത്രാ നിബന്ധനകൾ പ്രകാരം അബുദാബിയിലേക്കും, ഷാർജയിലേക്കും മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർ നിർബന്ധമായും https://uaeentry.ica.gov.ae എന്ന വിലാസത്തിലൂടെ ICA സ്‍മാർട്ട് സർവീസസ് സംവിധാനം ഉപയോഗിച്ച് യാത്രാനുമതി നേടേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ യു എ യിലേക്ക് പ്രവേശനാനുമതിയില്ലെങ്കിൽ ഈ സംവിധാനത്തിലൂടെ ആ വിവരം അറിയാവുന്നതാണ്.

https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ ഇത്തിഹാദ് എയർവേസ്‌ നൽകുന്ന യാത്രാ നിബന്ധനകൾ പ്രകാരവും സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളത്. സന്ദർശക വിസ ഉൾപ്പടെ മറ്റെല്ലാ വിസകൾക്കും പ്രവേശനാനുമതി നൽകിയിട്ടില്ലെന്ന് ഇത്തിഹാദ് വ്യക്തമാക്കുന്നു.