ഒമാൻ: 2023-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തി

featured Oman

2023-ന്റെ ആദ്യ പകുതിയിൽ 1.9 ദശലക്ഷത്തിലധികം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. 2023 ജൂലൈ 24-നാണ് മുവാസലാത്ത് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

ഇതേ കാലയളവിൽ ഏതാണ്ട് 111000 യാത്രികർ ഫെറി സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.