ബഹ്‌റൈൻ: അഞ്ച് ലക്ഷത്തിലധികം പേർ COVID-19 വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേർ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ച് രണ്ടാഴ്ച്ചത്തെ കാലാവധി പൂർത്തിയാക്കിയവരുടെ കണക്കുകളാണിത്.

https://twitter.com/MOH_Bahrain/status/1390018498794037248

മെയ് 5-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആകെ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ യോഗ്യരായവരിൽ 44 ശതമാനത്തോളം പേർ രണ്ട് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ബഹ്‌റൈനിലെ പൗരന്മാരും, പ്രവാസികളും ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ പുലർത്തുന്ന ഉത്തരവാദിത്വം ഈ സംഖ്യ പ്രകടമാക്കുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ വാക്സിനേഷൻ യത്നത്തിനോട് ജനങ്ങൾ പുലർത്തുന്ന സ്വീകാര്യതയും ഇതിലൂടെ വെളിപ്പെടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.