യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

GCC News

ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. നവംബർ 29, ഞായറാഴ്ച്ച RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം ഡിസംബർ 1, ചൊവ്വാഴ്ച്ച മുതൽ ഡിസംബർ 3, വ്യാഴാഴ്ച്ച വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. ദേശീയ ദിനാഘോഷത്തിന്റെ ദിനങ്ങളിൽ എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങളും RTA അറിയിച്ചിട്ടുണ്ട്.

മെട്രോ സമയങ്ങൾ:

  • റെഡ് ലൈൻ – രാവിലെ 05:00 മുതൽ രാത്രി 01:00 മണി വരെ.
  • ഗ്രീൻ ലൈൻ – രാവിലെ 05.30 മുതൽ രാത്രി 01:00 മണി വരെ.

ട്രാം സമയക്രമം:

  • രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ ഡിസംബർ 5, ശനിയാഴ്ച്ച മുതലും, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ ഡിസംബർ 6, ഞായറാഴ്ച്ച മുതലും പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

ബസ് സമയങ്ങൾ

ദുബായ് ബസ് (ഡിസംബർ 1 മുതൽ ഡിസംബർ 2 വരെ )

  • ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4:25 മുതൽ രാത്രി 12:29 വരെ.
  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4:14 മുതൽ രാത്രി 12:58 വരെ.
  • സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:45 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
  • അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4:31 മുതൽ രാത്രി 12:08 വരെ.
  • അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:35 വരെ.
  • ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 11:30 വരെ.

മെട്രോ ലിങ്ക് ബസ്

റാഷിദിയ, മാൾ ഓഫ് എമിറേറ്സ്, ദുബായ് മാൾ, ഇബ്ൻ ബത്തൂത്ത, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 01:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ഇന്റർസിറ്റി ബസ്

  • യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 11:00 വരെ.
  • എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 05:00 മുതൽ രാത്രി 11:00 വരെ.
  • അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 06:00 മുതൽ രാത്രി 11:00 വരെ.
  • അജ്മാനിലേക്കുള്ള സർവീസുകൾ – രാവിലെ 05:15 മുതൽ രാത്രി 11:00 വരെ.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്

മറീന മാൾ, മറീന വാക്, മറീന ടെറസ്, മറീന പ്രൊമനൈഡ്‌ എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12:00 മുതൽ രാത്രി 12:00 വരെ.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • ദെയ്‌റ ഓൾഡ് സൂഖ് – സബ്‌ക – അൽ ഫഹിദി – വൈകിട്ട് 04:00 മുതൽ രാത്രി 11:00 വരെ.
  • അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 12 വരെ.

ഫെറി

  • ദുബായ് മറീന – അൽ ഗുബൈബ – രാവിലെ 11:00, ഉച്ചയ്ക്ക് 01:00, വൈകീട്ട് 06:30 എന്നീ സമയങ്ങളിൽ.
  • ദുബായ് വാട്ടർ കനൽ സ്റ്റേഷൻ – ദുബായ് മറീന മാൾ – ഉച്ചയ്ക്ക് 01:50, വൈകീട്ട് 07:20.
  • ദുബായ് വാട്ടർ കനൽ സ്റ്റേഷൻ – അൽ ഗുബൈബ – ഉച്ചയ്ക്ക് 02:05, വൈകീട്ട് 07:35.