യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2021 നവംബർ 28-ന് RTA പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം 2021 ഡിസംബർ 1, ബുധനാഴ്ച്ച മുതൽ ഡിസംബർ 3, വെള്ളിയാഴ്ച്ച വരെ ദുബായിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെയുള്ള പാർക്കിംഗ് ഇടങ്ങൾ സൗജന്യമായിരിക്കും. ഡിസംബർ 4, ശനിയാഴ്ച്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപ്പെടുത്തുന്നതാണ്.
ദേശീയ ദിനാഘോഷത്തിന്റെ ദിനങ്ങളിൽ എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങളും RTA അറിയിച്ചിട്ടുണ്ട്.
മെട്രോ സമയങ്ങൾ:
- റെഡ് ലൈൻ – ബുധൻ, വ്യാഴം ദിനങ്ങളിൽ: രാവിലെ 05:00 മുതൽ പിറ്റേന്ന് 2.15 am വരെ. വെള്ളിയാഴ്ച്ച: രാവിലെ 08:00 മുതൽ പിറ്റേന്ന് 2.15 am വരെ.
- ഗ്രീൻ ലൈൻ – ബുധൻ, വ്യാഴം ദിനങ്ങളിൽ: രാവിലെ 05:00 മുതൽ പിറ്റേന്ന് 2.15 am വരെ. വെള്ളിയാഴ്ച്ച: രാവിലെ 08:00 മുതൽ പിറ്റേന്ന് 2.15 am വരെ.
ട്രാം സമയക്രമം:
ബുധൻ, വ്യാഴം ദിനങ്ങളിൽ: രാവിലെ 06:00 മുതൽ രാത്രി 01:00 മണി വരെ. വെള്ളിയാഴ്ച്ച: രാവിലെ 09:00 മുതൽ രാത്രി 01:00 മണി വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും:
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ അവധിയായിരിക്കും. അവധിക്ക് ശേഷം സേവനകേന്ദ്രങ്ങൾ ഡിസംബർ 4, ശനിയാഴ്ച്ച മുതലും, കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ ഡിസംബർ 5, ഞായറാഴ്ച്ച മുതലും പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ, അൽ തവർ, അൽ കഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
ബസ് സമയങ്ങൾ
ദുബായ് ബസ് (ഡിസംബർ 1 മുതൽ ഡിസംബർ 2 വരെ )
- ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4.50 മുതൽ രാത്രി 1.22 വരെ.
- അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 04.13 മുതൽ രാത്രി 12.57 വരെ.
- സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:57 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
- അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 04.50 മുതൽ രാത്രി 12.04 വരെ.
- അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:30 മുതൽ രാത്രി 11:30 വരെ.
- ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 12:15 വരെ.
മെട്രോ ലിങ്ക് ബസ്
- സെന്റർ പോയിന്റ്, മാൾ ഓഫ് എമിറേറ്സ്, ദുബായ് മാൾ, ഇബ്ൻ ബത്തൂത്ത, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 2.10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.
ഇന്റർസിറ്റി ബസ്
- അൽ ഗുബൈബ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
- യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
- ദൈറ സിറ്റി സെന്റർ – രാവിലെ 6.40 മുതൽ രാത്രി 11.30 വരെ.
- അൽ സബ്ക – രാവിലെ 6.30 മുതൽ രാത്രി 10.30 വരെ.
- എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 06:00 മുതൽ രാത്രി 9:00 വരെ.
- അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.30 മുതൽ രാത്രി 10.35 വരെ.
- ഹത്ത സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 09.30 വരെ.
- ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 11.15 വരെ.
- അജ്‌മാൻ സ്റ്റേഷൻ – രാവിലെ 4.30 മുതൽ രാത്രി 11.00 വരെ.
എക്സ്പോ റൈഡർ ബസുകൾ സാധാരണ സമയക്രമം പാലിക്കുന്നതാണ്.
ജലഗതാഗത സംവിധാനങ്ങൾ
വാട്ടർ ബസ്
- ദുബായ് മറീന BM 1, മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12:00 മുതൽ രാത്രി 11.45 വരെ.
- മറീന ടെറസ്, മറീന പ്രൊമനൈഡ് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 2:00 മുതൽ രാത്രി 10.45 വരെ.
അബ്ര
- ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 11.50 വരെ.
- ദെയ്‌റ ഓൾഡ് സൂഖ് – അൽ ഫഹിദി – 10:00 മുതൽ രാത്രി 11.45 വരെ.
- അൽ ഫഹിദി – സബ്ക – 10:00 മുതൽ രാത്രി 11.45 വരെ.
- അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 12.20 വരെ.
- അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 11.50 വരെ.
- ദുബായ് ഫെസ്റ്റിവൽ സിറ്റി – ദുബായ് ക്രീക്ക് – ഉച്ചയ്ക്ക് 2 മുതൽ രാത്രി 9.55 വരെ.
- ദുബായ് ഓൾഡ് സൂഖ് – അൽ ഫഹിദി – അൽ സീഫ് – വൈകീട്ട് 3.15 മുതൽ രാത്രി 11.05 വരെ.
- ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷൻ TR6 -ൽ നിന്ന് – വൈകീട്ട് 4 മുതൽ രാത്രി 11 വരെ.
ഫെറി
- അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ – മറീന മാൾ – ഉച്ചയ്ക്ക് 01:00, വൈകീട്ട് 06:00 എന്നീ സമയങ്ങളിൽ.
- അൽ സീഫ് റൗണ്ട് ട്രിപ്പ് – വൈകീട്ട് 4.30.
- ദുബായ് മറീന റൗണ്ട് ട്രിപ്പ് – രാവിലെ 11.30, വൈകീട്ട് 4.30.
മുൻകൂർ ബുക്കിംഗ് വഴി യാത്രികർക്ക് വാട്ടർ ടാക്സി സേവനങ്ങൾ നേടാവുന്നതാണ്. ഇവ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ ലഭ്യമാണ്.