ഈദ് അവധി ദിനങ്ങളായ മെയ് 23 മുതൽ മെയ് 26 വരെ ദുബായിൽ വാഹന പാർക്കിങ്ങ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ്ങുകൾ ഒഴികെയുള്ള മറ്റു RTA പാർക്കിങ്ങ് ഇടങ്ങളിലാണ് വാഹങ്ങൾക്ക് ഈ കാലയളവിൽ സൗജന്യമായി പാർക്ക് ചെയ്യനാകുക.
മെയ് 27 രാവിലെ 8 മുതൽ പാർക്കിങ്ങ് ഫീ ഈടാക്കുന്നത് ആരംഭിക്കുമെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കും, അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നവർക്കുമെതിരെ പിഴ ചുമത്തുമെന്ന് RTA അറിയിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലും, റോഡുകൾ തടസപ്പെടാത്ത രീതിയിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.