യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
2022 ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ച്ചയിൽ എല്ലാ ദിവസങ്ങളിലും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങളിൽ ഈ സൗജന്യം ലഭ്യമല്ല.