ഒമാൻ: 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

featured Oman

അറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഡിസംബർ 30-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഈ മേഖലയിലെ റോഡുകളിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖുറം മേഖലയിൽ നിന്ന് സീബ് ലക്ഷ്യമാക്കി സഞ്ചരിക്കുന്നവർക്ക് അൽ ഖുറമിലെ മീഡിയ ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Oman News Agency.