ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2024 ഓഗസ്റ്റ് 27-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച രാത്രി 11 മണിമുതൽ 2024 സെപ്റ്റംബർ 3, ചൊവ്വാഴ്ച രാവിലെ 5 മണിവരെയാണ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ ഹമദ് ടൌൺ ദിശയിൽ പടിഞ്ഞാറൻ ഭാഗത്തേക്ക് പോകുന്ന ഒരു ലെയിൻ ഘട്ടം ഘട്ടമായി അടയ്ക്കുന്നതാണ്.
രണ്ട് ലെയിനുകളിൽ ട്രാഫിക് അനുവദിക്കുന്നതാണ്. ഈ റോഡിലെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.