ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവെയിലെ അൽ ഫാറൂഖ് ഫ്ലൈഓവറിൽ 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അൽ ഫാറൂഖ് ഫ്ലൈഓവറിൽ ഹമദ് ടൌൺ ദിശയിലെ സ്ലോ ലൈനാണ് താത്കാലികമായി അടച്ചിരിക്കുന്നത്. രണ്ട് ലൈനുകളിലൂടെ ട്രാഫിക് അനുവദിക്കുന്നതാണ്.
![](http://pravasidaily.com/wp-content/uploads/2024/08/bahrain-road-closure-map-aug-8-2024.jpg)
2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച രാത്രി 11 മുതൽ ഓഗസ്റ്റ് 11, ഞായറാഴ്ച രാവിലെ 5 മണി വരെയാണ് ഈ നിയന്ത്രണം. ഫ്ലൈഓവറിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.