ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു. ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാക്കിയിട്ടുണ്ട്.
ഒമാനിൽ നിലവിലുള്ള ’22/2019′ നമ്പർ ഉത്തരവിലെ ആർട്ടിക്കിൾ 5 പ്രകാരം, രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിൽ വരുന്ന ജോലി ഒഴിവുകൾ, തൊഴിലവസരങ്ങൾ, പുതിയ തസ്തികകൾ മുതലായ വിവരങ്ങൾ NCE-ൽ അറിയിക്കേണ്ടതാണെന്ന് OCCI അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്ന് OCCI അറിയിച്ചു.
തങ്ങളുടെ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ ഇ-മെയിലിലൂടെയോ, ഫോൺ വഴിയോ NCE-ൽ അറിയിക്കാവുന്നതാണ്.