ഒമാൻ: കനത്ത മഴയെത്തുടർന്ന് ദോഫാറിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി പോലീസ്

Oman

കനത്ത മഴയെത്തുടർന്ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂലൈ 8, വെള്ളിയാഴ്ച വൈകീട്ടാണ് ROP ഇക്കാര്യം അറിയിച്ചത്.

ഈ റോഡിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഗതാഗതം അനുവദിക്കുന്നതല്ല. ശക്തമായ മഴയെത്തുടർന്ന് ഈ മേഖലയിലെ താഴ്‌വരകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇത്തരം ഒരു തീരുമാനമെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.