ഖത്തർ: മെട്രോപാസ് വിലക്കിഴിവ് 2025 ഏപ്രിൽ വരെ നീട്ടി

Qatar

മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് 2025 ഏപ്രിൽ വരെ പ്രത്യേക പ്രചാരണ നിരക്കിൽ ലഭ്യമാണെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 ഡിസംബർ 31-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം പുറത്തിറക്കിയ മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പ്രത്യേക പ്രചാരണ നിരക്കിൽ 2025 ഏപ്രിൽ വരെ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ 2024 ഡിസംബർ 31 വരെയാണ് ഈ ആനുകൂല്യം ഏർപ്പെടുത്തിയിരുന്നത്.

ഈ കാലയളവിൽ 99 റിയാലിന് മെട്രോപാസ് ലഭ്യമുന്നതാണ്. ഈ മെട്രോപാസ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയിൽ തുടർച്ചയായി 30 ദിവസത്തെ പരിമിതിയില്ലാത്ത യാത്രാ സേവനങ്ങൾ ലഭിക്കുന്നതാണ്.