ഖത്തർ: സൈബർ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചു

Qatar

സൈബർ കുറ്റകൃത്യങ്ങൾക്കും, ഓൺലൈൻ തട്ടിപ്പുകൾക്കും ഇരയാകുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. പൊതുജനങ്ങളുടെ ഇടയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

സൈബർ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • വിവിധ ഇടപാടുകൾക്കായി നിങ്ങളുടെ ഫോണിലേക്ക് SMS മുഖേന വരുന്ന OTP (വൺ ടൈം പാസ്സ്‌വേർഡ്) ഒരുകാരണവശാലും മറ്റുള്ളവരുമായി പങ്ക് വെക്കരുത്.
  • നിങ്ങളുടെ ഫോണിലേക്ക് വരുന്ന കാളുകൾ, സന്ദേശങ്ങൾ മുതലായവയോട് പ്രതികരിക്കുന്നതിന് മുൻപായി അവയുടെ ആധികാരികത ഉറപ്പാക്കേണ്ടതാണ്.
  • നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്ങ് വിവരങ്ങൾ എന്നിവ ചോദിച്ച് കൊണ്ട് വരുന്ന കാളുകൾ, സന്ദേശങ്ങൾ മുതലായവയോട് പ്രതികരിക്കരുത്.
  • നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്കോ, ഓൺലൈൻ തട്ടിപ്പുകൾക്കോ ഇരയാകുന്ന സാഹചര്യത്തിൽ ഇത് സംബന്ധമായ മുഴുവൻ വിവരങ്ങളും സൈബർ സെക്യൂരിറ്റി പ്രിവൻഷൻ ടീമിനെ അറിയിക്കേണ്ടതാണ്. 66815757 എന്ന മൊബൈൽ നമ്പറിലൂടെയോ, 2347444 എന്ന ഫോൺ നമ്പറിലൂടെയോ, cccc@moi.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെയോ ഈ വിവരങ്ങൾ സൈബർ സെക്യൂരിറ്റി പ്രിവൻഷൻ ടീമിനെ അറിയിക്കാവുന്നതാണ്.
  • രാജ്യത്തെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായും, ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായും ഈ വിവരങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി പങ്ക് വെക്കുക.

Leave a Reply

Your email address will not be published. Required fields are marked *