നബിദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21, വ്യാഴാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. ഒക്ടോബർ 10-ന് രാവിലെയാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം 2021 ഒക്ടോബർ 24, ഞായറാഴ്ച മുതലാണ് സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്. സ്വകാര്യ മേഖലയിലെ അവധി സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.