നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു. 2024 സെപ്റ്റംബർ 11-നാണ് DGHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 15-ന് ദുബായിയിലെ സർക്കാർ ഓഫീസുകൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 16, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.