ഖത്തർ എയർവേസ്‌ വിമാനങ്ങളിൽ യാത്രചെയ്യുന്നതിന് ഇന്ത്യ ഉൾപ്പടെ 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് PCR ടെസ്റ്റ് ഒഴിവാക്കിയതായി സൂചന

featured GCC News

ഇന്ത്യ ഉൾപ്പടെ 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, വിമാനത്തിൽ കയറുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന RT-PCR ടെസ്റ്റ് റിസൾട്ട് ഒഴിവാക്കാൻ തീരുമാനിച്ചതായി ഖത്തർ എയർവേസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നു. നേരത്തെ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും COVID-19 PCR റിസൾട്ട് ബോർഡിങ്ങ് നടപടികൾ പൂർത്തിയാക്കുന്നതിന് ഖത്തർ എയർവേസ്‌ നിർബന്ധമാക്കിയിരുന്നു.

മാർച്ച് 16 മുതൽ ഈ നടപടികൾ പ്രാബല്യത്തിൽ വന്നതായും ഖത്തർ എയർവേസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെയുള്ളവർക്ക് ബാധകമാകുന്നത് തുടരുമെന്നും ഖത്തർ എയർവേസ്‌ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. https://www.qatarairways.com/tradepartner/en/press-releases/2021/Update-on-PCR-Test-Requirements-for-Qatar-Airways-Flights.html എന്ന വിലാസത്തിൽ ഇത് ലഭ്യമാണ്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രാജ്യങ്ങളിൽ നിന്ന് ഖത്തർ എയർവേസ്‌ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് RT-PCR ടെസ്റ്റ് ഒഴിവാക്കിയതായാണ് വിമാനക്കമ്പനി സൂചിപ്പിക്കുന്നത്:

  • Armenia
  • Bangladesh
  • Brazil
  • India
  • Iran
  • Iraq
  • Nepal
  • Nigeria
  • Pakistan
  • Philippines
  • Russia
  • Sri Lanka
  • Tanzania