ഖത്തറിൽ 136 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ഖത്തറിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 2512 ആയിട്ടുണ്ട്.
21 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നിലവിൽ ഖത്തറിൽ 227 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഇത് വരെ ആറു പേർ മരിച്ചിട്ടുണ്ട്.
നിലവിൽ രോഗം ബാധിച്ചവരെ ഐസൊലേഷനിലേക്ക് മാറ്റിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു.