ഖത്തറിൽ 440 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 5448 ആയി.
പുതുതായി രോഗബാധ കണ്ടെത്തിയവരിൽ ഭൂരിഭാഗവും മുൻപ് രോഗ ബാധ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും ചികിത്സകൾ ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
8 പേർക്ക് കൂടി ഖത്തറിൽ രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ഖത്തറിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 518 ആയി.