2024 മെയ് 31, വെള്ളിയാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് കോർണിഷ് സ്ട്രീറ്റിൽ രാത്രികാല ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. 2024 മെയ് 30-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2024 മെയ് 31 മുതൽ മൂന്നാഴ്ചത്തെ കാലയളവിൽ എല്ലാ ദിവസവും രാത്രിസമയങ്ങളിൽ കോർണിഷ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഫത്തേഹ് അൽ ഖൈർ ഇന്റർസെക്ഷൻ ഭാഗത്ത് നിന്ന് ഇസ്ലാമിക് മ്യൂസിയം ഇന്റർസെക്ഷൻ ഭാഗത്തേക്കുള്ള റോഡിൽ രണ്ട് വരികളാണ് ഇതിന്റെ ഭാഗമായി അടച്ചിടുന്നത്.
റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം. ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർക്ക് പകരം ഉപയോഗിക്കാവുന്ന റോഡുകൾ സംബന്ധിച്ച് അറിയിപ്പ് നൽകുന്ന ഒരു മാപ്പ് അതോറിറ്റി പങ്ക് വെച്ചിട്ടുണ്ട്.
ഈ മേഖലയിലെ ട്രാഫിക് അടയാളങ്ങൾ കൃത്യമായി പാലിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.