2022 ജനുവരി 21, വെള്ളിയാഴ്ച്ച മുതൽ ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചു. ജാബിർ ബിൻ മുഹമ്മദ് സ്ട്രീറ്റിൽ ‘എ റിംഗ് റോഡ്’ ദിശയിലേക്ക് രണ്ട് വരികൾ മാത്രം തുറന്ന് കൊടുക്കുന്ന രീതിയിൽ ഒരു ദിശയിലേക്ക് മാത്രമായി ട്രാഫിക് നിയന്ത്രിക്കുമെന്നാണ് പബ്ലിക് വർക്ക്സ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ഈ നിയന്ത്രണം 2022 ജനുവരി 21 മുതൽ മൂന്ന് മാസത്തേക്ക് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ജനുവരി 18-നാണ് ഖത്തർ പബ്ലിക് വർക്ക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.