ഖത്തർ: അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തു

Qatar

അൽ ഫുറൂസിയ സ്ട്രീറ്റിലെ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

2024 ഫെബ്രുവരി 14-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

Source: Qatar Public Works Authority.

ഈ സ്ട്രീറ്റിൽ ജാസ്സിം ബിൻ മുഹമ്മദ് അൽ അഹ്മദ് അൽ താനി സ്ട്രീറ്റിനും, അൽ മനസീർ ഇന്റർസെക്ഷൻ ദിശയിൽ അൽ സൈലിയ റോഡിനും ഇടയിലായാണ് 800 മീറ്റർ നീളമുള്ള ഈ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്.