ഖത്തർ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ചു

Qatar

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ 14-ന് വൈകീട്ടാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 18, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ജൂലൈ 18 മുതൽ ജൂലൈ 25, ഞായറാഴ്ച്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

അവധിയ്ക്ക് ശേഷം ജൂലൈ 26, തിങ്കളാഴ്ച്ച മുതൽ ഓഫീസുകൾ പുനരാരംഭിക്കുന്നതാണ്.