ഖത്തർ: ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി സംബന്ധിച്ച് QCB അറിയിപ്പ് നൽകി

Qatar

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ മുതലായവ 2022 മെയ് 1 മുതൽ 2022 മെയ് 5 വരെ അവധിയായിരിക്കും. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങൾ 2022 മെയ് 8 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ സർക്കാർ നേരത്ത അറിയിപ്പ് നൽകിയിരുന്നു.