ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

Qatar

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ പുതുക്കിയ പട്ടിക പ്രകാരം ഖത്തറിൽ 70 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്.

2021 മെയ് 31-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പുതിയ പട്ടിക പുറത്തിറക്കിയത്. നേരത്തെ മെയ് 26-ന് മന്ത്രാലയം പുറത്തിറക്കിയ പട്ടിക പ്രകാരം രാജ്യത്ത് 69 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിരുന്നത്.

മെയ് 31-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:

Sl. No.Hospital
1Al Emadi Hospital
2Turkish Hospital
3Doha Clinic Hospital
4Al Ahli Hospital
5Queen Hospital
6Dr. Moopen’s Aster Hospital
7Magribi Center for Eye, ENT & Dental
8Elite Medical Center
9West Bay Medicare
10Syrian American Medical Center
11Future Medical Centre
12Dr. Khaled Al Sheikh Ali’s Medical Center
13Al Jufairi Diagnosis and Treatment
14Al Ahmadani Medical Center
15Imara Health Care
16KIMS Qatar Medical Center
17Allevia Medical Center
18Aster Medical Center Plus – Almuntazah
19Al Jameel Medical Center
20Atlas Medical Center
21Al Tahrir Medical Center
22Naseem Al Rabeeh Medical Center Doha
23Naseem Al Rabeeh Medical Center
24New Naseem Al Rabeeh Medical Center
25Aster Medical Center – Al Khor
26Al Kayyali Medical Center
27Abeer Medical Center
28Al Esraa Polyclinic
29Value Medical Complex
30Asian Medical Center W.LL
31Dr. Maher Abbas Ployclinic
32Sidra Medicine
33Al Mansoor Polyclinic
34Nova Health Care
35Al Sutan Medical Center
36Al Fardan Medical With Northwestern Medicine
37Raha Medical Center W.L.L.
38Al Shefa Poluclinic D-Ring Road
39Planet Medical Center
40Qatar Petroleum- Al Salata
41Al Shefa Polyclinic – Al Kharaitiyat
42Aster Medical Center Plus
43Wellcare Polyclinic
44Tadawi Medical Center
45Al Salam Medical Polyclinic – Ain Khalid
46Salam Medical Polyclinic – Alkhaisa
47Al Salam Medical Polyclinic – Muither
48Premium Naseem Al Rabeeh Medical Center – Doha
49Millannium Medical Center
50Aster Medical Center (Industrial Area)
51Apollo Polyclinic – Qatar
52Al Esraa Medical Center
53Focus Medical Centre
54The Medical Center – Qatar Airways
55Alwehda Medical Medical Center- Al Rayyan Branch
56Premium Naseem Al Rabeeh Medical Center – Doha
57Dr. Hessa Al Buainain Medical Center – Al Jelaiah
58Al-Hekma Medical Complex
59Alsalam Medical Polyclinic Center – Seiliya Branch
60Al Dafna Medical Center
61SAC Polyclinic – Qatar Mall
62The International Medical Center
63City Medical Center
64Reem Medical Center
65Beauty Medical Center
66Al Aqsa Medical Center
67Al Safa Medical Polyclinic
68Marbel Medical Center
69Marbel Plus Medical Center
70Al Emadi Hospital Clinics – North

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.