റമദാൻ: സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ഏപ്രിൽ 9-ന് രാത്രിയാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 36 മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ആറ് മണിക്കൂർ പ്രവർത്തി സമയം എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. ഖത്തർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 73 പ്രകാരമാണ് ഈ തീരുമാനം.

മറ്റു മാസങ്ങളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 48 മണിക്കൂർ (പ്രതിദിനം എട്ട് മണിക്കൂർ) എന്ന രീതിയിലാണ് നിജപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.