ഒമാൻ: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് തൊഴിൽ മന്ത്രാലയം

featured GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതിയുടെ ആനുകൂല്യം 2021 ഡിസംബർ 31-നു അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. നവംബർ 1-നാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിൽ ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് 2021 ഡിസംബർ 31 വരെ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ഉപയോഗിക്കുന്നവർക്ക് രാജ്യം വിടുന്നതിന് 2022 ജനുവരി 31 വരെ സമയം ലഭിക്കുമെന്നും, ഈ കാലാവധി നീട്ടി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനായി 2021 ഡിസംബർ 31-നു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വിസ കാലാവധി അവസാനിച്ചവർക്കും, തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഈ പദ്ധതിയുടെ കീഴിൽ ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, നില നിൽക്കുന്ന പിഴതുകകളും മറ്റും ഒഴിവാക്കി നൽകുന്നതാണ്. പ്രവാസികൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ഇപ്പോൾ 2021 ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.