ഖത്തർ: അൽ-ഖോർ ഇന്റർചേഞ്ചിൽ ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

അൽ-ഖോർ ഇന്റർചേഞ്ചിൽ 2025 ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ജൂൺ 12-നാണ് പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ-ഖോർ ഇന്റർചേഞ്ചിൽ ദോഹ റോഡ് ദിശയിൽ 2025 ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ജൂൺ 17 മുതൽ 44 ദിവസത്തേക്കാണ് ഈ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Qatar Public Works Authority.

ഇതിന്റെ ഭാഗമായി 2025 ജൂലൈ 31 വരെ ദിവസവും അർദ്ധരാത്രി മുതൽ പുലർച്ചെ 12 മണിവരെ ഈ റോഡ് അടച്ചിടുന്നതാണ്. ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.